updated on:2017-11-21 04:03 PM
ആരാധകന്റെ ആഗ്രഹം വളരെ സിംപിളായി നിറവേറ്റി പൃഥ്വി !

www.utharadesam.com 2017-11-21 04:03 PM,
ഇന്ന് മലയാള സിനിമയിലെ യുവ സൂപ്പര്‍സ്റ്റാറാണ് പൃഥ്വിരാജ്. തലക്കനവും അഹങ്കാരവുമൊക്കെയുള്ള നടനാണ് പൃഥ്വിരാജ് എന്ന് പറഞ്ഞവരെല്ലാം ഇന്ന് ആ വാക്ക് തിരുത്തി പറഞ്ഞു തുടങ്ങി. വിമര്‍ശനങ്ങളെ മൗനത്തിലൂടെ നേരിട്ട പൃഥ്വിരാജിന്റെ ശക്തി എന്നും ആരാധകരാണ്. അതുകൊണ്ട് തന്നെ ആ ആരാധകരെ പൃഥ്വി ഒരിക്കലും കൈവിടില്ല.
തന്നെ സ്‌നേഹിക്കുന്ന ആരാധകന്റെ ആഗ്രഹം നിറവേറ്റിക്കൊടുത്തിരിയ്ക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിയില്‍ നിന്ന് ആശംസ ലഭിക്കണം എന്നാഗ്രഹിച്ച ആരാധകന് നടന്‍ അത് ചെയ്തു കൊടുത്തു. ട്വിറ്റര്‍ സംവാദത്തിനിടെയായിരുന്നു ആരാധകരുടെ ആഗ്രഹം പൃഥ്വി നിറവേറ്റി കൊടുത്തത്.
വിമാനം എന്ന ചിത്രത്തിലാണ് നിലവില്‍ പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്‍ പൂര്‍ത്തിയാക്കി. ഡെട്രോയിറ്റ് ക്രോസിങ് ആണ് മറ്റൊരു ചിത്രം. ഇത കൂടാതെ ആര്‍ എസ് വിമലിന്റെ കര്‍ണനും പൃഥ്വിയ്ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്.



Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു