updated on:2017-11-29 03:32 PM
ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി

www.utharadesam.com 2017-11-29 03:32 PM,
പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം പാർവതിയ്ക്ക്. ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചത്. ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ഏകചിത്രമായിരുന്നു മഹേഷ് നാരായണന്റെ ടേക്ക് ഓഫ്.ചലച്ചിത്രമേളയിൽ നിറഞ്ഞസദസിലായിരുന്നു ടേക്ക് ഓഫ് പ്രദർശിപ്പിച്ചത്. 2014ലെ ആഭ്യന്തര യുദ്ധത്തിൽ ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ടേക്ക് ഓഫിലെ കഥ. ചിത്രത്തിൽ സമീറയെന്ന കേന്ദ്രകഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചിരുന്നത്. പാർവതിയെ കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!