updated on:2017-12-04 03:37 PM
സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം

www.utharadesam.com 2017-12-04 03:37 PM,
മലയാള സിനിമയെ കിടുകിടെ വിറപ്പിച്ചിരുന്ന വില്ലന്‍മാരില്‍ ഒരാളായിരുന്നു ബാബു ആന്‍ണി. വില്ലത്തരമാണെങ്കില്‍ കൂടിയും ആര്‍ക്കും ഇഷ്ടം തോന്നുന്നൊരു അഭിനയ ശൈലി കൂടിയായിരുന്നു അദ്ദേഹത്തിന്റേത്. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഹരമായി മാറിയ താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് തിരിച്ചുവരവില്‍ അദ്ദേഹത്തിനെ കാത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ആകെ തിരക്കിലാണ് താരമിപ്പോള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്. ആക്ഷന്‍ ഹീറോയായി സിനിമയില്‍ നിറഞ്ഞു നിന്നിട്ടും ഫീല്‍ഡ് ഔട്ടാവേണ്ടി വന്ന താരമാണ് ബാബു ആന്റണി.
ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെത്തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്. കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയത്.
ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായതിന് പിന്നില്‍ ആ സ്ത്രീയുമായുള്ള പ്രണയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ താനൊറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാവാതെ പോവുകയായിരുന്നു. സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്നതിനിടയില്‍ വീണ്ടും അവര്‍ പ്രശ്‌നമുണ്ടാക്കാനായി ഇറങ്ങിയിട്ടുണ്ട്-ബാബു ആന്റണി പറയുന്നു.Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു