updated on:2017-12-05 02:58 PM
ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!

www.utharadesam.com 2017-12-05 02:58 PM,
മലയാളക്കരയെ ഇളക്കി മറിച്ച പ്രേമത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും പതിവ് മറ്റ് നായകിമാരേപ്പോലെ തമിഴിലേക്കും തെലുങ്കിലേക്കും അനുപമ ചുവട് മാറ്റി.പാറിപ്പറന്ന ചുരുളന്‍ മുടിയും ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ഒരു നാടന്‍ പെണ്‍കൊടിയായി മലയാളത്തിലേക്ക് എത്തിയ അനുപമ ഇപ്പോള്‍ ആ രൂപത്തിലല്ല. രൂപ മാറ്റങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഇടക്കിടെ ഞെട്ടിക്കുന്നത് അനുപമ പതിവാക്കിയിരുന്നു. ബോയ് കട്ടിലെത്തി മലാളികള്‍ക്ക് സ്വീകാര്യരായ നായികമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപര്‍ണ, ഗോപിനാഥ്, പാര്‍വ്‌വതി എന്നിവര്‍ക്ക് പിന്നാലെ ബോയ് കട്ട പരീക്ഷിച്ചിരിക്കുകയാണ് അനുപമയും. ബോയ് കട്ടും വട്ട കണ്ണടയും അനുപമയുടെ രൂപം തന്നെ മാറ്റിക്കളഞ്ഞു. അനുപമ ആദ്യമായിട്ടല്ല തന്റെ ആരാധകരെ ഞെട്ടിക്കുന്നത്. ചുരുളന്‍ മുടിക്കാരി മേരിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു മുടി സ്‌ട്രേറ്റ് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. പിന്നീട് അനുപമയുടെ ഓരോ മേക്ക് ഓവറുകളും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.കേരളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും പോയതോടെ അനുപമ അല്പം ഗ്ലാമറായി എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!