updated on:2017-12-08 03:07 PM
നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

www.utharadesam.com 2017-12-08 03:07 PM,
നടി കൽപനയുടെ മകൾ സിനിമാ രംഗത്തേക്ക്. കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയെന്ന ശ്രീമയി, കലാകുടുംബത്തിലെ ഇളമുറക്കാരി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അമ്മ ഹാസ്യ വേഷങ്ങളിലാണ് തിളങ്ങിയിരുന്നതെങ്കിൽ മകൾ അരങ്ങേറ്റം കുറിക്കുന്നത് നായികയായാണ്. അമ്മയ്ക്കൊപ്പം സ്റ്റേജ് ഷോകളിലൊരുപാട് പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യ സിനിമയെ കുറിച്ചോർക്കുമ്പോൾ അൽപം ടെൻഷനുണ്ട് ശ്രീസംഖ്യയ്ക്ക്.

ഹാസ്യ കഥാപാത്രങ്ങളെക്കാൾ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ശ്രീസംഖ്യ പറയുന്നു. ചെന്നൈയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർഥിയാണ് ശ്രീസംഖ്യ. നവാഗതനായ സുമേഷ് ഒരുക്കുന്ന സിനിമയിൽ ശ്രീസംഖ്യയ്ക്കൊപ്പം കലാഭവൻ ഷാജോൺ,ടിനി ടോം തുടങ്ങി ഒട്ടേറെ താരങ്ങളും അഭിനയിക്കുന്നുണ്ട്.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!