updated on:2017-12-11 03:53 PM
ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

www.utharadesam.com 2017-12-11 03:53 PM,
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തുന്ന ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഒരു താരപുത്രനും ലഭിക്കാത്ത റെക്കോര്‍ഡ് ഇതിനോടകം തന്നെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു. മറ്റൊരു താരപുത്രനും ലഭിച്ചിട്ടില്ലാത്ത സ്വീകാര്യതയാണ് പ്രണവിന് ലഭിക്കുന്നത്. കടല്‍ത്തീരത്ത് കൂടി നടന്നുപോകുന്ന ആദിയുടെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജിത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് സ്വന്തമായ ഇടം നേടിയാണ് പ്രണവ് മുന്നേറുന്നത്. ഫാന്‍സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരപുത്രന്‍. മറ്റൊരു താരപുത്രനും അവകാശപ്പെടാനില്ലാത്ത തരത്തിലുള്ള പിന്തുണയാണ് പ്രണവിന് ലഭിക്കുന്നത്. സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ പരിശീലനം സഹായകമായിരുന്നുവെന്ന് പ്രണവും സാക്ഷ്യപ്പെടുത്തിയിരുന്നു. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് . പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും പറഞ്ഞു കൊടുക്കാതെ തന്നെ പ്രണവിന് മനസ്സിലാകുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ താരമായി മാറിയ താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ലോകമറിയുന്ന നടന്റെ മകനാണ് താനെന്ന ജാഡയില്ലാതെയാണ് ഈ താരപുത്രന്‍ എല്ലാവരോടും ഇടപഴകുന്നത്. ആദ്യ ചിത്രത്തിന് ശേഷം അഭിനയം തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രണവ് വ്യക്തമാക്കി. ആദിക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ തന്നെ തേടിയെത്തുന്ന അവസരങ്ങളെക്കുറിച്ചൊന്നും പ്രണവ് മറുപടി നല്‍കിയിട്ടില്ല.Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു