updated on:2017-12-13 04:02 PM
ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

www.utharadesam.com 2017-12-13 04:02 PM,
കാത്തിരിപ്പിന് ഒടുവില്‍ ലോകം കാത്തിരുന്ന ലാലേട്ടന്റെ ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരടക്കം എല്ലാ സിനിമ പ്രേമികളുടേയും ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടത്.
മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്. ഒടിയനിലെ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത മുഖമാണ് ഈ കഥാപാത്രത്തിന്. മാത്രമല്ല, 20 മുതല്‍ 25 കിലോ വരെ ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ലുക്കിലേക്ക് എത്തിയത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്.
ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!