updated on:2017-12-24 03:17 PM
എനിക്ക് ദൈവം തന്ന വരമാണ്;പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

www.utharadesam.com 2017-12-24 03:17 PM,
പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രം കണ്ടവരാരും പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കോറിയോഗ്രാഫറിനെ മറക്കില്ല. അത്രയ്ക്ക് മികച്ച രീതിയിലാണ് അദ്ദേഹം സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയത്. ഈ ചിത്രത്തിന് ശേഷം അദ്ദേഹത്തിന്‍രെ പേര് കേട്ടാല്‍ തന്നെ മലയാളികള്‍ക്ക് ആവേശമാണ്. വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയത്. മുന്‍പ് അഭിമുഖങ്ങളിലൂടെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കരിയറില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭാര്യ ഉഷാ രാമസ്വാമി കൂടെയുണ്ട്. 22 വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്‍രെ ജീവിതത്തിലേക്ക് ഉഷാ രാമസ്വാമി കടന്നുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാഹ വാര്‍ഷികത്തെക്കുറിച്ച് പീറ്റര്‍ ഹെയന്‍ അറിയിച്ചത്. എനിക്ക് ദൈവം തന്ന വരമാണ് നീ, പങ്കാളിയും ഭാര്യയും സുഹൃത്തുമായി കൂടെ നില്‍ക്കുന്നതിന് നന്ദി. വിവാഹ വാര്‍ഷിക ദിനത്തില്‍ കൃത്യം 12 മണിക്കാണ് അദ്ദേഹം ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.



Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു