updated on:2017-12-28 02:58 PM
പരാതിയും പരിഭവവുമില്ല -ടൊവിനോ

www.utharadesam.com 2017-12-28 02:58 PM,
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രചാരണങ്ങളുണ്ടായിരുന്നു. മുന്‍പ് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിലര്‍ മായാനദി കാണില്ലെന്ന് വ്യക്തമാക്കിയിരുന്നു.മികച്ച പ്രതികരണം നേടി സിനിമ മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ്. സിനിമ സ്വീകരിച്ച എല്ലാ പ്രേക്ഷകരോടും നന്ദിയും അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം പ്രതികരിച്ചിട്ടുള്ളത്. റിലീസിങ്ങ് ദിനം മുതല്‍ തിയേറ്ററില്‍ എത്തിയതിനും കൂടുതല്‍ ആരാധകരെ തിയേറ്ററുകളിലേക്ക് എത്തിച്ചതിനും ടൊവിനോ നന്ദി അറിയിച്ചിട്ടുണ്ട്.മായാനദിയെന്ന സിനിമ കണ്ടതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി ഒരുപാട് പേഴ്‌സണല്‍ മെസ്സേജ് കിട്ടുന്നുണ്ട്. എന്നാല്‍ ഷൂട്ടിങ്ങിനിടയിലായതിനാല്‍ അതിന് കഴിയാത്തതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. മായാനദി കാണുന്നില്ലെന്ന് തീരുമാനിച്ചവരോട് യാതൊരു പരാതിയുമില്ല, വിരോധവുമില്ല. ഇതിന് മുന്‍പ് പുറത്തിറങ്ങിയ സിനിമകള്‍ തിയേറ്ററുകളിലും അല്ലാതെയുമായി കണ്ടവരാണ് നിങ്ങളെന്നും ടൊവിനോ പറയുന്നു.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!