like this site? Tell a friend |
updated on:2018-01-09 03:57 PM
മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും!
![]() www.utharadesam.com 2018-01-09 03:57 PM, വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. വളരെ പെട്ടെന്നാണ് താരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. മലയാളത്തിന് പുറമെ തമിഴിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ ബാബു ആന്റണി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. എസ്രയിലൂടെ പ്രേക്ഷക മനം കീഴടക്കിയ പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരുന്നതിനിടയിലാണ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തിക്കര പക്കിയുടെ റോളിലാവും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റോളം സമയത്താണ് താരം പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.യുവതാരങ്ങളില്‍ പലരും കൊതിക്കുന്നൊരു കാര്യമാണ് മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുകയെന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ അവസരം നിവിനെ തേടിയെത്തിരിക്കുകയാണ്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |