updated on:2018-01-16 03:36 PM
വിമര്‍ശിച്ചും, കളിയാക്കിയും, കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി

www.utharadesam.com 2018-01-16 03:36 PM,
കറുത്ത ജൂതന് ശേഷം സലീം കുമാര്‍ രണ്ടാമതും സംവിധായകനായ സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ജയറാമിനെ നായകനാക്കി നിര്‍മ്മിച്ച സിനിമയില്‍ അനുശ്രീയായിരുന്നു നായിക. ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളെ ഉള്‍പ്പെടുത്തി ആക്ഷേപ ഹാസ്യമായിട്ടാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ചിത്രത്തില്‍ സലീം കുമാര്‍, നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്‌സ്ആപ്പില്‍ പോസ്റ്റിട്ടും മറ്റും ബോറടിപ്പിച്ചാല്‍ കൈതൊഴുന്ന ചിഹ്നമിട്ട് ഞങ്ങളെ വിട്ടേക്ക് എന്ന് സാഷ്ടാംഗം പറയലാണ് ഇന്നിന്റെ ന്യൂ ജനറേഷന്‍ രീതി. ദൈവമേ കൈതൊഴാം k കുമാറാകണേ എന്ന സിനിമ കാണുവാനെത്തുന്ന പ്രേക്ഷകനും ഇതുപോലെ സംവിധായകരടക്കമുള്ളവര്‍ക്ക് കൈതൊഴുതു കൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കുമ്പോള്‍ തീയേറ്ററില്‍ നിന്ന് പുറത്തേക്കു പോകുക . ഒരു സിനിമക്ക് ഇത്രയും പ്രേക്ഷകനെ വധിക്കുവാന്‍ സാധിക്കുമെന്നതിന്റെ ഈ അടുത്തൊന്നും കാണാത്ത തരത്തിലുള്ള ഉദാഹരണമാണ് ദൈവമേ കൈതൊഴാം കെ.കുമാറാകണേമേയെന്നത്. സിനിമയില്‍ ഫാന്റസിയാകാം. എന്നാല്‍ അത് നിങ്ങളെ പേടിപ്പെടുത്തുന്ന രക്തരക്ഷസിയുടെ കഥയെന്ന തലവാചകം കണ്ട് കയറി, വെള്ള സാരിയുടുത്ത യക്ഷിയുടെ ദയനീയമായ പ്രകടനം കണ്ട് ആര്‍ത്തു ചിരിച്ചതു പോലുള്ള അവസ്ഥയിലേക്കെത്തിക്കരുതെന്ന് മാത്രം. ദൗര്‍ഭാഗ്യവശാല്‍ ഈ സിനിമക്ക് വന്നു ഭവിച്ചിരിക്കുന്നതുമിതാണ്. 'ഇല്ലത്ത് നിന്നും വിട്ടു എന്നാലമ്മാരത്തെത്തിയുമില്ല' എന്നതു പോലെയാണ് കെ.കുമാറിന്റെ അവസ്ഥ. തറയില്‍ നിന്ന് നല്ല വെളിവോടു കൂടി പറയാവുന്ന ഒരു പ്രമേയം ഫാന്റസിയുടെ പേരില്‍ മറ്റെങ്ങേട്ടോ വലിച്ചുകെട്ടാന്‍ ശ്രമിച്ചതില്‍ സംഭവിച്ച പാകപിഴവുകളാണ് ഈ സിനിമയെ ഇല്ലാതാക്കിയത്. അങ്ങനെ റിയാലിറ്റിക്കൂറും നാല്പതു മിനിറ്റും നട്ടം തിരിയുകയാണ്. മണിക്കൂറുകളോളം മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പോലും ഇങ്ങനെ ചോദ്യം ചെയ്ത ശേഷം അവസാനം ഒരു സായംസന്ധ്യാ നേരത്ത് കതകിന് മുട്ടല്‍ കേട്ട് ഞെട്ടിയുണരുന്ന കൃഷ്ണകുമാര്‍ (ജയറാം) എന്ന നായകന്‍ സ്വപ്നം. കാണുകയായിരുന്നുവത്രേ!. സംവിധായകനായ സലീം കുമാര്‍ തന്നെ അഭിനയിക്കുന്ന കഥാപാത്രവും ഭാര്യയും വന്നില്ലെങ്കില്‍ നായകന്‍ സ്വപ്നം കാണുകയാണെന്ന സത്യം അറിയാതെ കാഴ്ചക്കാരന്‍ മറ്റേതെങ്കിലും സ്വപ്ന ലോകത്തെത്തുമായിരുന്നു. ഇത്തരമൊരു നല്ല കാര്യം ചെയ്തതിന് ഒരിക്കല്‍ കൂടി കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി കിട്ടും.Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു