updated on:2018-01-27 03:37 PM
ആമിയാകാൻ തയ്യാറെടുത്തിരുന്നു;പബ്ലിസിറ്റി തനിയ്ക്ക് ആവശ്യമില്ലെന്നും വിദ്യ

www.utharadesam.com 2018-01-27 03:37 PM,
തന്റെ കയ്യിൽ എത്തുന്ന ശക്തമായ കഥാപത്രങ്ങൾ അങ്ങേയറ്റം ഗംഭീരമായി അഭിനയിക്കുന്ന ഒരു താരമാണ് വിദ്യാ ബാലാൻ. ശക്തയായ സ്ത്രീയായിരുന്നു മാധവിക്കുട്ടിയെന്ന കമലാ സുരയ്യ . ഇത്രയും ശക്തയായ സ്ത്രീ കഥാപാത്രം ചെയ്യുന്നതിൽ നിന്ന് വിദ്യാബാലൻ പിൻമാറനുള്ള കാരണം എന്തായിരിക്കുമെന്നു ഏവരും ആലോചിച്ചിരുന്നു. അതിനുള്ള കാരണം താരം തന്നെ വ്യക്തമാക്കുകയാണ്.
തന്റെ സിനിമ ജീവിതം തുടങ്ങിയത് മലയാളത്തിൽ നിന്നാണ്. കമല്‍ സാറിന്റെ ചിത്രത്തിൽ നിന്നാണ് താൻ അഭിനയം തുടങ്ങിയത്. എന്നാൽ ആ പടം നടന്നില്ല. ആ സമയത്ത് മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഞാന്‍ ഒരു പാട് പടങ്ങളില്‍ ഒഴിവാക്കപ്പെട്ടു. രാശിയില്ലാത്തവള്‍ എന്ന പേരും വീണു. ആ സങ്കടം മാറിക്കിട്ടാന്‍ സമയം എടുത്തു. വീണ്ടുമൊരു മലയാളം ചിത്രം ചെയ്യാന്‍ ആഗ്രഹം തോന്നിയപ്പോഴാണ് ആമിയിലേയ്ക്ക് തന്നെ ക്ഷണിക്കുന്നതെന്നും വിദ്യം പറഞ്ഞു. ഞാന്‍ ചെയ്യുമെങ്കിൽ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടെന്നാലാതെ അധികമൊന്നും അറിയില്ലായിരുന്നു. അവരെ കുറിച്ച് വായിച്ചും അവരുമായി അടുപ്പമുള്ളവരോട് സംസാരിച്ചും ഞാന്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവര്‍ എന്ന് എനിക്ക് മനസ്സിലായി. ചിത്രത്തിന്റെ സംവിധായകന്റേയും എന്റെയും വീക്ഷണങ്ങള്‍ രണ്ടായിപ്പോയി. ചെയ്യുന്ന കഥാപാത്രങ്ങളെ കുറിച്ചു കൂടുതൽ പഠിച്ചും അവരോട് ഒരുപാട് സമയം ചെലവഴിക്കുന്ന ആളാണ് താൻ. അതു പോലെ തന്നെ ചിത്രത്തെ കുറിച്ചുള്ള സംവിധായകന്റെ വീക്ഷണം എന്താണെന്നതും ശരിക്കറിഞ്ഞേ പറ്റു. പക്ഷേ ആമിയിൽ ഇതൊന്നും താൻ വിചാരിച്ചതു പോലെയായിരുന്നില്ല . ക്രിയേറ്റിവ് ഡിഫറന്‍സ്' എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ പടത്തില്‍ നിന്നും പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാന്‍ തനിക്കാവില്ല. ഇതെല്ലാം പോയി മീഡിയയില്‍ വിളിച്ചു പറഞ്ഞിട്ടുള്ള പബ്ലിസിറ്റി തനിയ്ക്ക് ആവശ്യമില്ലെന്നും വിദ്യ പറഞ്ഞു.Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു