updated on:2018-02-26 04:04 PM
വനിത ഫിലിം അവാര്‍ഡ് 2018: ഫഹദ് മികച്ച നടൻ, മഞ്ജു വാരിയർ, പാർവതി മികച്ച നടിമാർ

www.utharadesam.com 2018-02-26 04:04 PM,
തിരുവനന്തപുരം: മിന്നും കലാപ്രകടനങ്ങളാൽ സമ്പന്നമായ താരരാവിനൊടുവിൽ വനിത ഫിലിം അവാർഡ്സ് 2018നു സമാപനം. ഫഹദ് ഫാസില്‍ ആണ് മികച്ച നടൻ. മികച്ച നടിമാരായി മഞ്ജു വാരിയരെയും പാർവതിയെയും തിരഞ്ഞെടുത്തു. ടേക്ക് ഓഫ് ആണു മികച്ച ചിത്രം. പ്രേക്ഷകർ നൽകിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വനിത ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
സീമയ്ക്കാണ് ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരം. മികച്ച പുതുമുഖ നടി– നിമിഷ സജയൻ, കോമഡി താരം– ഹരീഷ് പെരുമണ്ണ. മികച്ച റൊമാന്‍ഡിക് ഹീറോയായി ടൊവിനൊ തോമസിനെയും ഹീറോയിനായി ഐശ്വര്യ ലക്ഷ്മിയെയും തിരഞ്ഞെടുത്തു.
ദുൽഖർ സൽമാനാണ് മികച്ച ജനപ്രിയ നായകൻ. വിജയ് യേശുദാസാണ് മികച്ച ഗായകൻ. അനു സിതാര സ്പെഷല്‍ പെർഫോമൻസ് ആക്ട്രസ് പുരസ്കാരം സ്വന്തമാക്കി. ജയസൂര്യയ്ക്കാണ് സ്പെഷൽ പെർഫോമൻസ് ആക്ടർ പുരസ്കാരം. മികച്ച താരജോഡിയായി ആസിഫ് അലിയെയും അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!