updated on:2018-03-01 04:24 PM
ഒടുവില്‍ ജയസൂര്യ കാതുകുത്തി!

www.utharadesam.com 2018-03-01 04:24 PM,
ഒടുവില്‍ നടന്‍ ജയസൂര്യ കാതുകുത്തി. കാരണം മറ്റൊന്നുമല്ല, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജയസൂര്യ തന്‍റെ രണ്ട് കാതും കുത്തിയത്. കഥാപാത്രത്തിന് വേണ്ടി തന്‍റെ ശരീരത്ത് എന്തുമാറ്റവും വരുത്തുന്ന നടനാണ് ജയസൂര്യ.
എന്തായാലും താരം കാതുകുത്തുന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആവശ്യമെങ്കിൽ ചിത്രത്തിനായി കൃത്രിമ കമ്മൽ ഉപയോഗിക്കാമായിരുന്നെങ്കിലും കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായാണ് കാതുകുത്തുന്നതെന്നും താരം പറഞ്ഞു. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഞാന്‍ മേരിക്കുട്ടി മാര്‍ച്ച് 15 ന് ചിത്രീകരണം ആരംഭിക്കും. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!