updated on:2018-03-12 04:44 PM
ഇരയുടെ ടീസര്‍ പുറത്തുവിട്ടു.

www.utharadesam.com 2018-03-12 04:44 PM,
മലയാളിയുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍ പ്രധാനവേഷത്തിലെത്തുന്ന ഇരയുടെ ടീസര്‍ പുറത്തുവിട്ടു. ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഇര.
കേരളത്തെ ഞെട്ടിച്ച ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ഇരയുടെ അണിയറപ്രവര്‍ത്തകരുടെ വാദം. ഇതോടെ സിനിമ കൂടുതല്‍ ചര്‍ച്ചയായിരുന്നു. ടീസറില്‍ കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട പ്രമേയം ചിത്രത്തിന്റെ ഭാഗമാകുന്നതായി സൂചനകളുണ്ട്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു എസ്.എസ് ആണ്.
ഉണ്ണി മുകുന്ദനെക്കൂടാതെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നുണ്ട്. മിയ, ലെന, അലന്‍സിയര്‍, നിരഞ്ജന, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി വന്‍ താരനിര തന്നെ സിനിമയില്‍ അണി നിരക്കുന്നുണ്ട്.



Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു