updated on:2018-03-18 03:01 PM
ശ്രീദേവിയുടെ ജീവിതവും വെള്ളിത്തിരയിൽ

www.utharadesam.com 2018-03-18 03:01 PM,
മുംബൈ: നമ്മെ വിട്ടുപിരിഞ്ഞ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ജീവിതവും വെള്ളിത്തിരയിൽ. ബോളിവുഡിലെ പ്രശ്‌സ്ത സംവിധായകനായ ഹന്‍സല്‍ മേഹ്ത ആണ് ചിത്രം ഒരുക്കുന്നത്. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങവെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആപ്രോജക്ട് ഉപേക്ഷിച്ചെങ്കിലും മറ്റൊരു സിനിമ ഹൽസൽ പ്രഖ്യാപിക്കുകയായിരുന്നു. ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിദ്യാ ബാലനാണ് ശ്രീദേവിയുടെ വേഷത്തിലെത്തുക എന്ന സൂചനയാണ് ലഭിക്കുന്നത്. ഇ തിനായി സംവിധായകന്‍ വിദ്യയെ സമീപിച്ചതായും അറിയുന്നു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും ഇത് അവർക്കുള്ള സമർപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. 1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ വന്നത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ മാം (MOM) ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. മകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ശ്രീദേവിയുടെ വിയോഗവും. ശ്രീദേവി മരിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങലാണ് ഉടലെടുത്തത്.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!