updated on:2018-03-21 04:23 PM
പുലിമുരുകനെ മറികടക്കുന്ന ഗ്രാഫിക്‌സുമായി നീരാളി

www.utharadesam.com 2018-03-21 04:23 PM,
അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പുലിമുരുകനെ വെല്ലുന്ന വിഎഫ്എക്‌സ് വര്‍ക്കാണ് ചിത്രത്തിലുള്ളത്. ജൂണ്‍ 14ന് ഈദ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ആദ്യം ചെറിയ ബജറ്റിലാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ ബഡ്ജറ്റില്‍ പ്ലാന്‍ ചെയ്ത 'നീരാളി ' പിന്നീട് ബിഗ് ബഡ്ജറ്റാകുകയായിരുന്നു. ബോളിവുഡിലെ ഏറ്റവും ഡിമാന്റുള്ള ആക്ഷന്‍ കൊറിയോഗ്രാഫര്‍ സുനില്‍ ഗാഡ്‌റിബുളാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. മഹേഷിന്റെ പ്രതികാരം, അതിന്റെ തമിഴ് പതിപ്പായ നിമിര്‍, മഹാനദി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. സന്തോഷ് തുണ്ടിയാണ് ഛായാഗ്രഹണം.ബോളിവുഡിലെ പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ ഹിമന്‍ഷി നിജാവ് ആണ് വസ്ത്രാലങ്കാരം. നാദിയാ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സ്റ്റീഫന്‍ ദേവസ്സിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.



Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു