updated on:2018-04-27 02:22 PM
ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

www.utharadesam.com 2018-04-27 02:22 PM,
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ചാണക്യ തന്ത്രത്തിന്റെ റിലീസിങ്ങ് തീയതി മാറ്റി വെച്ചു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി മാറ്റിയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ചില സങ്കേതിക കാരണങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഏപ്രിൽ 27 ൽ നിന്ന് മാറ്റിവെച്ചത്. രണ്ടു ദിവസത്തിനുള്ളിൽ റിലീസിങ്ങ് തീയതി പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലായാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഉണ്ണിയുടെ സ്ത്രീ വേഷം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ മറ്റൊരു ഹൈലറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനൂപ് മോനോനാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ശിവദ , ശ്രുതി രാമചന്ദ്രൻ, സായ്കുമാർ, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തിറങ്ങിയ ഗാനവും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ദിനേശ് പള്ളത്താണ് ചാണാക്യതന്ത്രത്തിന്റെ തരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷാൻ റഹാമാനാണ് ചിത്രത്തിന്റെ സംഗീതം.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.