like this site? Tell a friend |
updated on:2018-05-02 03:27 PM
മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു
![]() www.utharadesam.com 2018-05-02 03:27 PM, ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി പ്രധാന വേഷം അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് അരവിന്ദ് സ്വാമി എത്തുന്നത്. നിലവില്‍ അരവിന്ദ് സ്വാമി മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. മാമാങ്കത്തിന്റെ രണ്ടാം ചിത്രീകരണ ഷെഡ്യൂളില്‍ അദ്ദേഹം ജോയിന്‍ ചെയ്യും. മെയ് 10ന് ആണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം തിരുനാവായ മണപ്പുറത്തുനടന്ന വീരന്മാര ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. സജീവ് പിള്ള ഒരുക്കുന്ന മാമാങ്കം ലോകോത്തര നിലവാരമുള്ള ടെക്നിക്കല്‍ വര്‍ക്കുകളിലൂടെയും മേക്കിങ്ങുകളുടെയുമാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കം ഒരു മലയാള സിനിമയുടെ നിലവാരത്തില്‍ നിന്നുയര്‍ന്നു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ചിത്രീകരിക്കപ്പെടും എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപെടുന്നു. മലയാളത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലും കളരി എന്ന ആയോധന കല ഏറെ പ്രധാന അര്‍ഹിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ സ്റ്റണ്ട് മാസ്റ്റര്‍ കീച്ച കമ്പടെ ആണ്. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കമാല്‍ കണ്ണന് ആണ് ചിത്രത്തിന്റെ ്വര്ക്കുകള്ക്ക് പിന്നില്‍. മേയ് 11ന് മമ്മൂട്ടി ചിത്രീകരണത്തില്‍ പങ്കെടുക്കും. മംഗലാപുരത്തായിരുന്നു ആദ്യഘട്ട ചിത്രീകരണം. കാവ്യ ഫിലിംസിന്റെ ബാനറില്‍ സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. നീരജ് മാധവ്, ധ്രുവന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |