കാഞ്ഞങ്ങാട്: നീലേശ്വരത്ത് ക്ഷേത്ര കവര്‍ച്ചാകേസില്‍ ഒരാളെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
നീലേശ്വരം നാരാന്‍കുളങ്കര മഹാവിഷ്ണു ക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് മംഗളൂരു കാട്ടിപ്പള്ളയിലെ ഹമീദിനെ (45) അറസ്റ്റുചെയ്തത്.
ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണം, തിടപ്പള്ളിയില്‍ സൂക്ഷിച്ച 1000 രൂപ എന്നിവയാണ് കവര്‍ന്നത്.
ഈമാസം നാലിന് പുലര്‍ച്ചെയായിരുന്നു ക്ഷേത്ര കവര്‍ച്ച നടന്നത്.
നീലേശ്വരം എസ്.ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെയാണ് ഹമീദ് അറസ്റ്റിലായത്. പ്രതി മറ്റ് മോഷണക്കേസുകളില്‍ പ്രതിയാണോ എന്ന് അന്വേഷിച്ചുവരികയാണ്.