മൊഗ്രാല്‍: നാങ്കി കടപ്പുറത്തെ വെള്ളപ്പൊക്ക ഭീഷണിക്ക് ഒടുവില്‍ പരിഹാരം. മൊഗ്രാല്‍ ദേശീയവേദിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രദേശവാസികളുടെ സഹകരണത്തോടെ അഴിമുഖം തുറന്നുവിട്ട് പരിഹാരം കണ്ടത്.
ഞായറാഴ്ച ഒഴിവ് ദിവസമായതിനാല്‍ റവന്യു -തദ്ദേശ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ദേശീയവേദിയുടെ ഇടപെടല്‍ ഉണ്ടായത്.
രാത്രിയോടെ മൊഗ്രാല്‍ നാങ്കിയിലെ തീരദേശ റോഡ് വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇത് വാഹനയാത്രക്കാര്‍ക്ക് ദുരിതമായി.
ഉച്ചയോടെ തന്നെ പ്രദേശവാസികള്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും കടല്‍ക്ഷോഭവും, വേലിയേറ്റ സമയവുമായതിനാല്‍ അഴിമുഖത്തെ പൂഴി കൊത്തിമാറ്റുന്നതിന് തടസമായി.
രാത്രി വൈകുവോളം കൂലിത്തൊഴിലാളികളെ സംഘടിപ്പിച്ചും മറ്റുമാണ് ശ്രമം പൂര്‍ത്തിയാക്കാനായത്.