ബദിയടുക്ക: ബദിയടുക്ക സാമൂഹിക അരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുട കുറവ് രോഗികള്‍ക്ക് ദുരിതമാകുന്നു. കൈ കുഞ്ഞിയുമായി എത്തുന്ന അമ്മമാര്‍ മണിക്കൂറോളം കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്. കാലവര്‍ഷ പനിയും മറ്റു രോഗങ്ങളും വര്‍ദ്ധിച്ചതോടെ ചികിത്സിക്കാന്‍ ആസ്പത്രിയില്‍ ആളില്ലാത്ത അവസ്ഥ സാധാരണക്കാരെ പ്രയാസത്തിലാക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പെടെ 7 ഡോക്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇതില്‍ മൂന്ന് ഡോക്ടര്‍മാര്‍ വാണിനഗര്‍, പെര്‍ള, മുളിയാര്‍ എന്നി ആരോഗ്യ കേന്ദ്രത്തിലെ അധികചുമതല ഉള്ളവരാണ്.
ബാക്കി നാല് ഡോക്ടര്‍മാരുടെ സേവനം ബദിയടുക്ക സി.എച്ച്.സിയില്‍ തികയാത്തതാണ് ഈ ദുരിതത്തിന് കാരണം. കിടത്തി ചികിത്സ നേരത്തെ നിലച്ചിരുന്നു. വൈകിട്ട് അഞ്ച് മണി വരെ ഒ.പിയുടെ പ്രവര്‍ത്തനം ഉണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവം ആസ്പത്രിയെ നോക്കി കുത്തിയാക്കുന്നു. ദിനംപ്രതി 400 ഓളം രോഗികള്‍ ഒ.പിയില്‍ എത്തുന്നു. കൂടുതല്‍ കുട്ടികളും അമ്മമാരുമാണ്. ഹെഡ്‌നഴ്‌സ് ഇല്ല. മൂന്ന് സ്റ്റാഫ് നഴ്‌സാണ് ഉള്ളത്.