അബുദാബി: അബുദാബി ആരോഗ്യ വിഭാഗത്തിന് കീഴില്‍ ‘സേഹ’യുടെ രക്തദാന സേവനത്തിന് അംഗീകാരം ലഭിച്ചത് ആഘോഷമാക്കി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ. കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയും ഈ രംഗത്ത് നിരവധി ബോധവല്‍ക്കരണം നടത്തുകയും ചെയ്തു വരുന്ന അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് കഴിഞ്ഞ മാസമാണ് അബുദാബി ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരം തേടി എത്തിയത്. കഴിഞ്ഞ ദിവസം അബുദാബി മദീന സാഹിദ് സെന്ററില്‍ പ്രവര്‍ത്തകര്‍ ഒത്ത് കൂടി.
പ്രസിഡണ്ട് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ചെയര്‍മാനും സേഫ് ലൈന്‍ എം.ഡിയുമായ അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. സി.എ. ലത്തീഫ് കുണ്ടംകുഴി, ഹസീബ് അതിഞ്ഞാല്‍, അമീര്‍ കാപ്പില്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ബോര്‍ഡ് മെമ്പര്‍മാരായ സെഡ്.എ. മൊഗ്രാല്‍ റാഷിദ് എടത്തോട്, അനീസ് മാങ്ങാട് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. അഷ്‌റഫ് ദേലംപാടി സ്വാഗതവും ഗരീബ് നവാസ് പറപ്പാടി നന്ദിയും പറഞ്ഞു.