കുമ്പഡാജെ: വിദ്യാഭ്യാസ രംഗത്ത് മതിയായ പഠന സൗകര്യമില്ലാതെ കാലങ്ങളായി തുടരുന്ന അവഗണനക്ക് മാറ്റം വരുത്തി കുമ്പഡാജെ പഞ്ചായത്തില്‍ ഹൈസ്‌ക്കൂള്‍ പഠനം സാധ്യമാക്കാന്‍ കേരള സര്‍ക്കാര്‍ വഴിതുറക്കണമെന്ന് എസ്.വൈ.എസ് കുമ്പടാജ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഇബ്രാഹിം മുസ്ല്യാര്‍ പുത്രോടി അധ്യക്ഷത വഹിച്ചു. എ.കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്തു. ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എ മുഹമ്മദ് മൗലവി പാലഗം, അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദുല്‍അസീസ് ഹിമമി ഗോസാഡ, യൂസുഫ് മുസ്ല്യാര്‍ കുദിങ്കില, ഉമര്‍ മുനിയൂര്‍ സംസാരിച്ചു.
വിദേശത്ത് പോകുന്ന മാര്‍പ്പിനടുക്ക അബ്ദുല്‍ ഖാദര്‍ മൗലവിക്ക് യാത്രയയപ്പ് നല്‍കി. അഷ്‌റഫ് മുനിയൂര്‍ സ്വാഗതവും ഹുസൈന്‍ സഖാഫി തുപ്പക്കല്‍ നന്ദിയും പറഞ്ഞു.