കാഞ്ഞങ്ങാട്: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോളിച്ചാല്‍ വെള്ളങ്കല്ലിലെ രതീഷിന്റെ ഭാര്യ രമ്യ (24) യാണ് മരിച്ചത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.
ശശിരേഖാസ് ആസ്പത്രിയിലാണ് പ്രസവിച്ചത്.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് സമീപത്തെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. രമ്യ ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യത്തോടെ ജില്ലാ ആസ്പത്രിയിലാണ്. പാണത്തൂര്‍ ചെളപ്പങ്കയത്തെ പരേതനായ രാഘവന്റെയും ചന്ദ്രാവതിയുടേയും മകളാണ് രമ്യ. സഹോദരി: രേവതി.