ദമ്മാം: വിശ്വാസി, സ്വീകാര്യമായ ഹജ്ജിലൂടെ നവജാത ശിശുവിന്റെ ശുദ്ധതയിലേക്ക് ഉയരുന്നുവെന്ന് പ്രഭാഷകന്‍ അബ്ദുല്‍ സലാം സഖാഫി പട്ടാമ്പി അഭിപ്രായപ്പെട്ടു.
ഹജ്ജിന് പോകുന്നവര്‍ക്ക് സഅദിയ്യ ദമ്മാം കമ്മിറ്റി ആരംഭിച്ച ഹജ്ജ് ഹജ്ജ്പഠന പരമ്പര-2019 പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുബാറക് സഅദി മലപ്പുറം അധ്യക്ഷത വഹിച്ചു. ഹബീബ് സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി പ്രാര്‍ത്ഥന നടത്തി.
അന്‍വര്‍ കളറോഡ്, അബ്ബാസ് ഹാജി കുഞ്ചാര്‍, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, റിയാസ് ആലംപാടി, സിദ്ധീക്ക് സഖാഫി ഉറുമി, കാസിം അടൂര്‍, ഹസൈനാര്‍ ഹാജി പജ്യോട്ട, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുമ്പ സംബന്ധിച്ചു. ലത്തീഫ് പള്ളത്തട്ക സ്വാഗതവും മുഹമ്മദ് കുഞ്ഞി ഉളുവാര്‍ നന്ദിയും പറഞ്ഞു.