കാസര്‍കോട്: സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതി വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തിനെ(33) വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതിയെ കൂടി കാസര്‍കോട് സി.ഐ. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. എര്‍മാളത്തെ അബൂബക്കര്‍ സിദ്ധിഖ്(22) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് എര്‍മാളത്ത് വെച്ചാണ് അറസ്റ്റ്. കേസില്‍ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ട് പ്രതികളെ കൂടി പിടിക്കാനുണ്ടെന്നും അവരെ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 30ന് രാത്രി വിദ്യാനഗറില്‍വെച്ചാണ് പ്രശാന്തിനെ അക്രമിച്ചത്.