കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രാത്രി സേവനത്തിന് ഒരു ഡോക്ടര്‍ മാത്രം. പനിയും പകര്‍ച്ച വ്യാധികളും പടരുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി എത്തുന്നത്. ഇന്നലെ രാത്രി നൂറിലേറെ രോഗികളാണ് ആസ്പത്രിയില്‍ ചികിത്സതേടിയെത്തിയത്. എന്നാല്‍ ഒരു ഡോക്ടര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. രാത്രി വൈകിയാണ് പലരും മടങ്ങിയത്.