കുമ്പള: വീട്ടില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
കുമ്പള ഷേഡിക്കാവ് ശിവ ക്ഷേത്രത്തിന് സമീപത്തെ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ കലാവതി(55)യാണ് മരിച്ചത്.
വീടിന് സമീപത്തെ വൈദ്യുതി കമ്പി ഇന്നലെ വൈകിട്ടോടെ പൊട്ടിയിരുന്നു. ഇത് എടുത്തുമാറ്റുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്. മൂന്ന് പെണ്‍മക്കളുടെയും കല്യാണം കഴിഞ്ഞതിന് ശേഷം കലാവതി തനിച്ചാണ് താമസിക്കുന്നത്.
ഇന്നലെ ബന്ധുക്കള്‍ ലീലാവതിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഫോണെടുത്തിരുന്നില്ല.
ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ എത്തിയപ്പോഴാണ് കലാവതിയെ വൈദ്യുതികമ്പി പിടിച്ച് മരിച്ച നിലയില്‍ കണ്ടത്.
ചൈത്ര, കുമാരി, പവിത്ര എന്നിവര്‍ മക്കളാണ്.