രാജപുരം: പൗരപ്രമുഖനും പഴയകാല മലഞ്ചരക്ക് വ്യാപാരിയുമായ പൂടങ്കല്ലിലെ സി.പി. മുഹമ്മദ് ഹാജി(73) അന്തരിച്ചു. പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട്, ചുള്ളിക്കര ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നബീസ. മക്കള്‍: സലീം (ദുബായ്), സുബൈര്‍ (ഖത്തര്‍), ജമീല, ഫരീദ, സഫിയ, പരേതനായ നാസര്‍. മരുമക്കള്‍: റസിയ, അനുരസ, അബ്ദുല്ല, ബഷീര്‍, ഖാദര്‍ തുരുത്തി(ഖത്തര്‍). സഹോദരങ്ങള്‍: കുഞ്ഞാമു, റഹീം (കുവൈത്ത്), കുഞ്ഞബ്ദുല്ല, ആച്ചു, അലീമ. മയ്യത്ത് ഇന്നുച്ചയോടെ ചുള്ളിക്കര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.