പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പുതിയതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പഠനസമാരംഭ ചടങ്ങ് നടത്തി. പെരിയ തേജസ്വിനി കാമ്പസില്‍ നടന്ന ചടങ്ങ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
അച്ചടക്കവും സല്‍സ്വഭാവവും ആത്മവശ്വാസവുമാണ് ഒരു വിദ്യാര്‍ത്ഥിയുടെ കരിയറിന് ശരിയായദിശ നല്‍കുന്നതെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു.
പ്രോവൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ. ജയപ്രസാദ്, രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ഡീന്‍ പ്രൊഫ. (ഡോ.) മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ പ്രസംഗിച്ചു.
പരീക്ഷാകണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും സ്റ്റുഡന്റ്‌സ്‌വെല്‍ഫെയര്‍ ഡീന്‍ ഡോ. എ. മാണിക്യവേലു നന്ദിയും പറഞ്ഞു.
വിവിധ സെല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ സെല്ലുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ചടങ്ങില്‍ വിശദീകരിച്ചു.