കാസര്‍കോട്: കാറില്‍ കടത്തിയ 40 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ മംഗളൂരുവില്‍ പിടിയിലായി. നെല്ലിക്കട്ടയിലെ മുഹമ്മദ് ഇഖ്ബാല്‍ (34), ഏരിയാല്‍ ഹൗസിലെ എ.എം ഫസല്‍ (30) എന്നിവരെയാണ് മംഗളൂരു മറക്കടയില്‍ വെച്ച് കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ച കഞ്ചാവിന് 12 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.