പുത്തിഗെ: 30, 31 തിയ്യതികളില്‍ മലേഷ്യയിലെ പിനാഗില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് സെമിനാറില്‍ മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്ലാമിക് സയന്‍സിലെ വിദ്യാര്‍ത്ഥി അസ്ഹറുദ്ദീന്‍ ബംഗളൂരു പ്രബന്ധം അവതരിപ്പിക്കും.
സയന്‍സ് യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലാണ് അസ്ഹറുദ്ദീന്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ‘ഇസ്‌ലാമിക ഡവലപ്‌മെന്റ്’ എന്ന സെഷനില്‍ നടക്കുന്ന ‘ലീഡര്‍ഷിപ്പ് ആന്റ് ദഅ്‌വ’ എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
ബംഗളൂരു കെ.ജി.എഫ് സ്വദേശിയായ ശംസുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകനായ അസ്ഹറുദ്ദീന്‍ മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്‌ലാമികിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.