ചെമനാട്: ചെമ്മനാട് ഗവ: ഹൈസ്‌കൂളില്‍ നിന്ന് 1984-85 വര്‍ഷത്തില്‍ പത്താംതരം പഠനം പൂര്‍ത്തിയാക്കി നാട്ടിലും മറുനാട്ടിലുമായി തുടര്‍ ജീവിതം പടുത്തുയര്‍ത്തിയ 25 പേര്‍ 34 വര്‍ഷത്തിന് ശേഷം ഒരു വട്ടം കൂടി ഒത്തുചേര്‍ന്നു.
സഹപാഠിക്ക് ഒരു കൈത്താങ്ങുമായി.
തൊണ്ടയില്‍ അര്‍ബുദ രോഗം ബാധിച്ച് കിടപ്പിലായ അണിഞ്ഞ പുല്ലായ്‌കൊടി വീട്ടിലെ അച്യുതനെ സഹായിക്കാനാണ് ‘വീണ്ടും വസന്തം’ എന്ന വാട്‌സാപ്പ് കൂട്ടായ്മയിലൂടെ സഹപാഠികള്‍ ഒത്തുചേര്‍ന്നത്.
യോഗത്തില്‍ സ്വരൂപിച്ച തുക അച്യുതന് കൈമാറി. ചടങ്ങിന് രവി നഞ്ചില്‍, അശോകന്‍ വയലാംങ്കുഴി, സുധാമണി അണിഞ്ഞ, രവി പൊതുവാള്‍, മധുസൂദനന്‍ നായര്‍, ശശിനഞ്ചില്‍, രവി സുരഭി, അബ്ദുല്‍ ബഷീര്‍, ചന്ദ്രന്‍ വൈദ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.