കുമ്പള: കുമ്പള റെയില്‍വെ അടിപ്പാതയില്‍ നിറയെ വെള്ളം കയറിയത് മൂലം വാഹന യാത്രക്കാര്‍ കുടുങ്ങി. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ അടിപ്പാതയിലാണ് വെള്ളം കയറിയത്. കോയിപ്പാടി കടപ്പുറത്ത് നിന്ന് വരുന്ന വാഹനയാത്രക്കാരാണ് പെരുവഴിയിലായത്. നാല് മാസം മുമ്പാണ് പാലം നിര്‍മ്മിച്ചത്. ഇവിടെ ഓവുചാല്‍ ഒരുക്കിയിരുന്നെങ്കിലും വെള്ളം കടന്നുപോകാന്‍ ശാസ്ത്രീയമായ സംവിധാനം ഒരുക്കിയിട്ടില്ല. കോണ്‍ക്രീറ്റിനിടയില്‍ കൂടിയാണ് വെള്ളം കയറുന്നത്.