ബദിയടുക്ക: കൂലിതൊഴിലാളിയായ ഗൃഹനാഥന്‍ വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു. ഏത്തടുക്ക നീരടുക്കയിലെ ഫെഡ്രിസ് ഡിസൂസ (52) യാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഇന്നലെ രാത്രി 7 മണിയോടെ തിരിച്ചെത്തിയ ഫെഡ്രിസ് ഡിസൂസ വീട്ടിനകത്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: പൗളിന്‍ ഡിസൂസ. മക്കള്‍: പവിത്രപ്രിയ, പ്രേംപ്രകാശ്, പ്രവീണ്‍. സഹോദരങ്ങള്‍: ഡേവിഡ്, അലക്‌സാണ്ടര്‍, സെലീന ഡിസൂസ.