കാസര്‍കോട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തി(33)നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികളെ കൂടി കാസര്‍കോട് സി.ഐ എ.അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. ബെദിരയിലെ റഫീഖ് എന്ന ബെദിര റഫീഖ് (34), അണങ്കൂര്‍ ടിപ്പുനഗര്‍ അഷ്‌ററഫ് മന്‍സിലിലെ മുഹമ്മദ് അഷ്‌റഫ് എന്ന അച്ചു (25) എന്നിവരാണ് അറസ്റ്റിലായത്. റഫീഖ് അഡ്വ. സുഹാസിനെ കൊലപ്പെടുത്തിയ കേസടക്കം 11 ഓളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.