ദുബായ്: ദുബായ് കെ.എം.സി.സി വളണ്ടിയര്‍മാരായി സതുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച മണ്ഡലത്തില്‍ നിന്നുള്ള വളണ്ടിയര്‍ അംഗങ്ങളെ ദുബായ് കെ.എം.സി.സി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെ.എം.സി.സി സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍, ജില്ലാ ഭാരവാഹികളായ ഇ.ബി. അഹമ്മദ്, സി.എച്ച് .നൂറുദ്ദീന്‍, മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം സംസാരിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ നിന്നും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ദുബായ് കെ.എം.സി.സി വളണ്ടിയര്‍ വിങ് കണ്‍വീനര്‍മാരായ സിദ്ദിഖ് ചൗക്കി, ഷാഫി ചെര്‍ക്കള, വളണ്ടിയര്‍ വിങ് അംഗങ്ങളായ സാജിദ് അണങ്കൂര്‍, റസാഖ് ബദിയടുക്ക, മുഹമ്മദ് പെര്‍ഡാല, സിദ്ദിഖ് ബദിയടുക്ക, ഖാദര്‍ ആലമ്പാടി തുടങ്ങിയവര്‍ക്കുള്ള ഉപഹാരം ദുബായ് കെ.എം.സി.സി സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാകൈ കൈമാറി. മണ്ഡലം ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ച, എ.കെ. കരീം, സഫ്‌വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, ഹനീഫ് കെ.കെ, മുനീഫ് ബദിയടുക്ക, ഉപ്പി കല്ലങ്കൈ, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികളായ അഷ്‌കര്‍ ചൂരി, സര്‍ഫ്രാസ് പട്ടേല്‍, ഹനീഫ് കുംബഡാജ, മൊയ്തീന്‍ സി.എ. നഗര്‍, ഹാരിസ് പി.ബി., ദുബായ് കെ.എം.സി.സി വളണ്ടിയര്‍ വിങ് വളണ്ടിയര്‍മാരായ കബീര്‍ വയനാട്, മുസ്തഫ തൃത്താല, നിസാമുദീന്‍ വളാഞ്ചേരി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലമ്പാടി നന്ദിയും പറഞ്ഞു.