ബദിയടുക്ക: മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ബദിയടുക്ക-പെര്‍ള റൂട്ടില്‍ ഇന്നും ഗതാഗതം നിര്‍ത്തിവെച്ചു. ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു ഇന്നുരാവിലെ സ്ഥലം സന്ദര്‍ശിച്ചു. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നുവൈകിട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തിച്ചുണ്ട്. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ശ്രീകാന്ത് ഒപ്പമുണ്ടായിരുന്നു.
മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ മൂന്നുദിവസമായി ഈ റൂട്ടില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. സീതാംഗോളി വഴിയാണ് ഇപ്പോള്‍ ബസുകളെ തിരിച്ചു വിടുന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഇന്നലെ വൈകിട്ട് സ്ഥലം സന്ദര്‍ശിച്ചിരുന്നു.