ബേള: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങി. ഇന്ന് രാവിലെ 8മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വിവിധ പൂജകള്‍ നടത്തിയ ശേഷം 10.15ഓടെ മടങ്ങുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര പൂജാരി രാമചന്ദ്രഅഡിഗ, ഇരിഞ്ഞാലക്കുട പത്മനാഭ ശര്‍മ്മ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഉളിയ വിഷ്ണു ആസ്ര, സെക്രട്ടറി ബേള ശ്രീധര ഭട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഭാര്യ മൈത്രിയോടൊപ്പമാണ് അദ്ദേഹം എത്തിയത്. സന്ദര്‍ശനം കണക്കിലെടുത്ത് ബേളയിലും പരിസരങ്ങളിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് ഹെലികോപ്ടറില്‍ ഉദുമയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തുകയായിരുന്നു.