കുമ്പള: മൊബൈല്‍കടയില്‍ കയറി മൂന്നംഗസംഘം യുവാവിനെ അക്രമിച്ചതായി പരാതി. പെര്‍വാഡ് കോട്ടയിലെ മന്‍സൂറി(28)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും പുറത്തും പരിക്കേറ്റിട്ടുണ്ട്. കുമ്പളയിലെ ഒരു മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരനാണ് മന്‍സൂര്‍. മൊബൈല്‍ ബാറ്ററിയുടെ ഗ്യാരന്റിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അക്രമിച്ചുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് കുമ്പള പൊലീസ് അന്വേഷിച്ചുവരുന്നു.