കാസര്‍കോട്: പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയ കമ്മിറ്റി, പ്രതിമാസ സാഹിത്യ പരിപാടിയുടെ ഭാഗമായി യുവ എഴുത്തുകാരന്‍ വെള്ളിയോടന്റെ പെണ്ണച്ചി എന്ന നോവല്‍ ചര്‍ച്ച ചെയ്തു.
അഡ്വ. പി.വി ജയരാജന്റെ അധ്യക്ഷതയില്‍ ആര്‍.എസ് രാജേഷ് കുമാര്‍ വിഷയം അവതരിപ്പിച്ചു.
എം.വി ബെന്നി, വി. ആര്‍ സദാനന്ദന്‍, കെ.കെ രാജന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, പദ്മനാഭന്‍ ബ്ലാത്തൂര്‍, പ്രൊഫ. ദിവ്യ, പ്രൊഫ. ഉണ്ണികൃഷ്ണന്‍ പി., ഇബ്രാഹിം ചെര്‍ക്കള, രവീന്ദ്രന്‍ പാടി, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, മധു എസ്. നായര്‍, നന്ദകുമാര്‍ എ.എസ്., അത്തീഖ് റഹ്മാന്‍, ഹരിദാസ് കോളിക്കുണ്ട് സംസാരിച്ചു. നോവലിസ്റ്റ് വെള്ളിയോടന്‍ മറുപടി പ്രസംഗം നടത്തി. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ.എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.