ബദിയടുക്ക: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൗവ്വാര്‍ സ്വദേശിയും നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പിലെ വാടക വീട്ടില്‍ താമസക്കാരനുമായ പ്രകാശാ(37)ണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.
ആറ് മാസത്തോളമായി പ്രകാശന് അസഹനീയമായ വയറുവേദനയുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് തൂങ്ങി മരിച്ചതെന്ന് കരുതുന്നു. ഇന്നലെ ഉച്ചയോടെ ഭാര്യ ഗീത മരുന്ന് വാങ്ങാന്‍ ആസ്പത്രിയിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രകാശനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഗീത നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരവാസികളെത്തി കയര്‍ മുറിച്ച് പ്രകാശനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാമകൃഷ്ണ-ലീലാവതി ദമ്പതികളുടെ മകനാണ്. മക്കള്‍: ശാംവി, ജഗന്‍. സഹോദരങ്ങള്‍: ജയന്ത, ഗിരീഷ, ഗീത.