ഉപ്പള: ഉപ്പള ഗേറ്റിന് സമീപം കൂട്ട വാഹനാപകടം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് വാഹനാപകടം ഉണ്ടായത്. കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഓമ്‌നി വാനി, സ്വിഫ്റ്റ് കാര്‍, മറ്റൊരു കാര്‍ എന്നിവയാണ് കൂട്ടിയിടിച്ചത്.
ഓമ്‌നി വാനില്‍ എതിര്‍ദിശയില്‍വന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിറകോട്ട് നീങ്ങിയ ഓമ്‌നിവാന്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങളുടേയും മുന്‍ഭാഗം തകര്‍ന്നു.