കാസര്‍കോട്: പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമായ ‘എയ്ഞ്ചല്‍സ് കളക്ഷന്‍സ്’ ഇനി ജില്ലയിലും. ഷോറും നായന്മാര്‍മൂല കെ.എം. കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വയനാട് സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡോറ എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ‘എയ്ഞ്ചല്‍സ് കളക്ഷന്‍സ്’. എയ്ഞ്ചല്‍സിന്റെ അഞ്ചാമത്തെ ശാഖയാണിത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഷോറൂം ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍സ് ബ്രാന്‍ഡ് അംബാസിഡറും അഡോറയുടെ ദത്തു പുത്രിയുമായ മിസ്‌റി മോള്‍ ആദ്യ വില്‍പന സ്വീകരിച്ചു.
അഡോറ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നര്‍ഗീസ് ബീഗം അധ്യക്ഷത വഹിച്ചു. കൂക്കള്‍ ബാലകൃഷ്ണന്‍, എ.എം. കടവത്ത്, അഹമ്മദ് പി.ബി., അച്ചു. പി.ബി., എ.ബി. ഷാഫി, കെ.എം. മൂസ ഹാജി ചേരൂര്‍, ഷാഫി കല്ലുവളപ്പില്‍, കെ.പി. മുഹമ്മദ് കുഞ്ഞി, ബാലാമണി ടീച്ചര്‍, ഷാജി കമ്പളക്കാട്, ഷഹീന്‍ തളങ്കര, അര്‍ഷാദ് പൊവ്വല്‍, ഹക്കീം പ്രിന്‍സ്, സയിദ് കിസ്മത്ത്, ഇഖ്ബാല്‍ കല്ലുവളപ്പില്‍, ഹമീദ് ചേരങ്കൈ, നാസര്‍ മാന്യ, റിയാസ് കുന്നില്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, റസ്സാക്ക് വയനാട്, ഇന്‍ഷാദ് പയ്യോളി, ബിന്ദു സുല്‍ത്താന്‍ ബത്തേരി, പിങ്കി മേപ്പാടി, ഇസ്മായില്‍ കമ്പളക്കാട് പ്രസംഗിച്ചു. എയ്ഞ്ചല്‍സ് സെക്രട്ടറി നാസര്‍ ചെര്‍ക്കളം സ്വാഗതവും അഡോറ സെക്രട്ടറി താരീഖ് അന്‍വര്‍ നന്ദിയും പറഞ്ഞു.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ എയ്ഞ്ചല്‍സ് ഷോറൂം സന്ദര്‍ശിച്ചു.