കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കുറ്റിക്കോല്‍ സ്വദേശിയുമായ കെ. അഹ്മദ് ഷരീഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഷരീഫ് സംസ്ഥാന ഉപാധ്യക്ഷനാവുന്നത്.
നേരത്തെ ഒരു തവണ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഇന്നലെ കോഴിക്കോട്ട് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സംസ്ഥാന പ്രസിഡണ്ടായി ടി. നസിറുദ്ദീനെ വീണ്ടും തിരഞ്ഞെടുത്തു.
35 വര്‍ഷമായി അദ്ദേഹം സംസ്ഥാന സമിതി അംഗവും 28 വര്‍ഷമായി സംസ്ഥാന പ്രസിഡണ്ടുമാണ്. രാജു അപ്‌സരയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദേവസ്യ മേച്ചേരിയെ ട്രഷററായും വീണ്ടും തിരഞ്ഞെടുത്തു.