ബന്തിയോട്: ബന്തിയോട് നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. ഒരുവര്‍ഷത്തോളമായി കുന്നുകൂടിക്കിടക്കുകയാണ് മാലിന്യങ്ങള്‍. രോഗങ്ങള്‍ പടരുമെന്ന ആശങ്കയിലാണ് ഇവിടത്തെ വ്യാപാരികളും ഓട്ടോഡ്രൈവര്‍മാരും അടക്കമുള്ളവര്‍. മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മംഗല്‍പ്പാടി പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.