കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ട്രൈസനേറിയം കൗണ്‍സില്‍ മീറ്റ് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുത്തലാഖ് ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി ശരീഅത്ത് നിയമങ്ങളെ ഘട്ടം ഘട്ടമായി തുടച്ച് നീക്കാനുള്ള ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അലി തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ അഷ്‌റഫി കക്കുപ്പടി വിഷയവും സംസ്ഥാന കമ്മിറ്റിയംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട് കര്‍മ്മ പദ്ധതിയും അവതരിപ്പിച്ചു.യു.എം അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍, എം.എ ഖാസിം മുസ്ല്യാര്‍, ഇ.കെ മഹമൂദ് മുസ്ല്യാര്‍ നീലേശ്വരം, തൊട്ടി മാഹിന്‍ മുസ്ല്യാര്‍, മെട്രോ മുഹമ്മദ് ഹാജി, പ്രവാസി നേതാക്കള്‍ എന്നിവരെ ആദരിച്ചു. മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. യൂനുസ് ഫൈസി കാക്കടവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശറഫുദ്ദീന്‍ കുണിയ കണക്ക് അവതരിപ്പിച്ചു. അബൂബക്കര്‍ സാലൂദ് നിസാമി, ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് അസ്ഹരി, അഡ്വ. ഹനീഫ് ഹുദവി, മൊയ്തു ചെര്‍ക്കള, സുബൈര്‍ നിസാമി, മുശ്താഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ഫാറൂഖ് ദാരിമി, പി.എച്ച് അസ്ഹരി, നാഫിഹ് അസ്അദി, സുബൈര്‍ ദാരിമി, ജൗഹര്‍ ഉദുമ സംസാരിച്ചു.