പാലക്കുന്ന്: കരിപ്പോടി ‘കൗസ്തുഭ’ ത്തില്‍ കെ.വി.ബാലഗോപാലന്‍(64) അന്തരിച്ചു. മിലിട്ടറി സേവനത്തിന് ശേഷം എസ്.ബി.ടി. സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ച് മാനേജരായി പ്രവര്‍ത്തിച്ചു. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ മുന്‍ ജില്ല സെക്രട്ടറിയായിരുന്നു. കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി മുന്‍ പ്രസിഡണ്ട്, ക്ഷേത്രത്തിലെ കേന്ദ്ര കമ്മിറ്റി നോമിനി, ശക്തി ഓഡിറ്റോറിയം ചെയര്‍മാന്‍, പാലക്കുന്ന് വെറ്ററന്‍സ് കൂട്ടായ്മ സെക്രട്ടറി, പാലക്കുന്ന് വികസന സമിതി വൈസ് ചെയര്‍മാന്‍, സി.പി.എം. തിരുവക്കോളി ബ്രാഞ്ച് മെമ്പര്‍, ഉദുമ പാലിയേറ്റിവ് കെയര്‍ സെന്റര്‍ തിരുവക്കോളി ക്ലസ്റ്റര്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ഉഷാദേവി (റിട്ട:അധ്യാപിക,ജി എഫ് എച്ച് എസ് ബേക്കല്‍ ). മക്കള്‍: അരുണ്‍ ബാലഗോപാല്‍(സൂപ്രണ്ട് ഓഫ് പോലീസ്, തൂത്തുക്കുടി, തമിഴ്‌നാട്), അഖില്‍ ബാലഗോപാല്‍(ഐ ഐ ടി, ചെന്നൈ).മരുമക്കള്‍: ദീപ്തി അരുണ്‍, ഡോ:ആതിര. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, ജയരാജന്‍, ഉഷാകാന്തി, രാധാമണി.