കാസര്‍കോട്: കാസര്‍കോട് ബി.ഇ.എം. ഹൈസ്‌കൂളില്‍ 1992-93 മുതല്‍ 1994-95 വരെ 8, 9, 10 ക്ലാസുകളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം-ഹളെ ബേറു ഹൊസ ചിഗുറു (പഴയ വേരും പുതിയ കിളിര്‍പ്പും)- സെപ്തംബര്‍ 15 ന് നടക്കും. സംഗമത്തിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ റിട്ട. അധ്യാപിക ജലജാക്ഷി നിര്‍വ്വഹിച്ചു. അധ്യാപികയായതില്‍ അഭിമാനം കൊള്ളുന്നതിലുപരി ക്ലാസ്‌മേറ്റ്‌സ് സംഗമങ്ങളിലൂടെ അധ്യാപകര്‍ ഒരു വട്ടം കൂടി സ്‌കൂളില്‍ ഒത്തുകൂടുന്നതും അനുമോദനം ഏറ്റുവാങ്ങുന്നതും വലിയ അഭിമാനം പകരുന്ന കാര്യമാണെന്ന് ജലജാക്ഷി ടീച്ചര്‍ പറഞ്ഞു. ചെയര്‍മാന്‍ അനന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി സജിത് കെ.ടി. സ്വാഗതവും ദിനേശ് ആചാര്യ നന്ദിയും പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു.